ആ കുടിലിലെ സന്തോഷം -
മറ്റൊന്നിനും തരാനാവില്ല.
ആ കഞ്ഞിയുടെ രുചി -
മറ്റൊരു സദ്യക്കുമില്ല.
വന്യമായ് ഞാനതിനെ ചവച്ചിറക്കുന്നു.
ഇനിയൊരിക്കലും കിട്ടാത്ത ,
ആ കാലത്തെ യോര്‍ത്തു
ഞാന്‍ നീറുന്നു .
എങ്കിലും ഒരു നനുത്ത സ്വപനമായ്
ഇടയ്ക്കിടെ നിറയുന്ന
ആ ഓര്‍മകളില്‍ മുഖം പൂഴ്ത്തി
സ്വസ്ഥമായ് ഞാനൊന്നുറങ്ങട്ടെ
ഷാനി നിയാസ്
