മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍
ഒരു കുളിര്‍ക്കാറ്റായി,
എല്ലാ വേദനകള്‍ക്കും മീതെ,
വാക്കുകള്‍ തോരാതെ പെയ്യുന്ന മഴ പോലെ ,
അതിന്‍റെ നനവ് ,എന്‍റെ മനസ്സിനെ
പതുക്കെ തൊട്ടപ്പോള്‍ -
ഞാന്‍ വേറൊരു ലോകത്തിലെത്തി
ജീവിതത്തെ സ്നേഹിക്കാന്‍ തോന്നുന്നു
ഒരിക്കലും മായാത്ത നനമയല്ലേ ഈ വാക്കുകള്‍
മഴയുടെ സംഗീതം
സ്നേഹ സംഗീതം
പ്രേമ സംഗീതം
ഹേ സംഗീതമേ !നീയൊരിക്കലും
നിലയ്ക്കരുത് ..
ഒരിക്കലും തീരാത്ത പുഴപോലെ,
നീയനങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കണം.
ആ പുഴയുടെ സംഗീതത്തിലൂടെയൊഴുകി,
ഞങ്ങളും നിന്നോടൊപ്പമുണ്ട്..
ഷാനി നിയാസ് ..

0 comments:
Post a Comment